Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pineapple Farming

വേനൽച്ചൂടും വിലയിടിവും; പൈ​​​നാ​​​പ്പി​​​ൾ കൃ​​​ഷി​​​യി​​​ൽ സ​​​ങ്ക​​​ട​​​കാ​​​ലം

വാ​​​ഴ​​​ക്കു​​​ളം: ഉ​​​ത്പാ​​​ദ​​​ന​​​ച്ചെ​​​ല​​​വ് കൂ​​​ടി​​​യ​​​തി​​​നും വി​​​ല​​​യി​​​ടി​​​വി​​​നു​​​മൊ​​​പ്പം വേ​​​ന​​​ൽ​​​ച്ചൂ​​​ടും കൂ​​​ടി​​​യാ​​​യ​​​തോ​​​ടെ പൈ​​​നാ​​​പ്പി​​​ൾ കൃ​​​ഷി​​​യി​​​ൽ ത​​​ള​​​ർ​​​ച്ച. കാ​​​ലാ​​​വ​​​സ്ഥാ​​​വ്യ​​​ത്യാ​​​സ​​​ങ്ങ​​​ൾ പൈ​​​നാ​​​പ്പി​​​ളി​​​ന്‍റെ ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​ത്തെ​​​യും തൂ​​​ക്ക​​​ത്തെ​​​യും സാ​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്നു​​​മു​​​ണ്ട്. പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന വി​​​ല കി​​​ട്ടാ​​​തെ വ​​​ന്ന​​​തും ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു തി​​​രി​​​ച്ച​​​ടി​​​യാ​​​യി.

പൈ​​​നാ​​​പ്പി​​​ള്‍ ചെ​​​ടി​​​ക​​​ള്‍ ഒ​​​രു പ​​​രി​​​ധി​​​വ​​​രെ ചൂ​​​ടി​​​നെ ചെ​​​റു​​​ത്തുനി​​​ല്‍ക്കു​​​ന്ന​​​വ​​​യാ​​​ണെ​​​ങ്കി​​​ലും ക​​​ടു​​​ത്ത വേ​​​ന​​​ലി​​​ൽ വ​​​ള​​​ര്‍ച്ചാ​​​മു​​​ര​​​ടി​​​പ്പ് നേ​​​രി​​​ടു​​​ക​​​യാ​​​ണ്. വ​​​ള​​​ര്‍ച്ച ശോ​​​ഷി​​​ച്ച് തൂ​​​ക്കം 100-200 ഗ്രാം ​​​കു​​​റ​​​ഞ്ഞ് ഗ്രേ​​​ഡ് താ​​​ഴ്ന്നാ​​​ല്‍ വി​​​ല നേ​​​ര്‍പ​​​കു​​​തി​​​യാ​​​കു​​​ന്ന സ്ഥി​​​തി.

പ​​​ച്ച എ ​​​ഗ്രേ​​​ഡ് പൈ​​​നാ​​​പ്പി​​​ളി​​​ന് നി​​​ല​​​വി​​​ല്‍ 31 രൂ​​​പ​​​യും പ​​​ഴ​​​ത്തി​​​ന് 30 രൂ​​​പ​​​യു​​​മാ​​​ണ് വാ​​​ഴ​​​ക്കു​​​ളം വി​​​പ​​​ണി​​​വി​​​ല. ആ​​​വ​​​ശ്യ​​​ക്കാ​​​രു​​​ടെ​​​യും ക​​​ച്ച​​​വ​​​ട​​​ക്കാ​​​രു​​​ടെ​​​യും സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ള്‍ക്ക​​​നു​​​സ​​​രി​​​ച്ച് 33-35 വ​​​രെ​​​യും വി​​​ല ഉ​​​യ​​​രു​​​ന്നു​​​മു​​​ണ്ട്. വേ​​​ന​​​ല്‍ കാ​​​ഠി​​​ന്യ​​​ത്തി​​​ല്‍ തൂ​​​ക്കം ഏ​​​താ​​​നും ഗ്രാം ​​​കു​​​റ​​​ഞ്ഞാ​​​ൽ​​​ത്ത​​​ന്നെ ഗ്രേ​​​ഡ് കു​​​റ​​​ഞ്ഞ് ബി​​​യും സി​​​യു​​​മാ​​​കു​​​ന്നു.

എ ​​​ഗ്രേ​​​ഡി​​​ന് ശ​​​രാ​​​ശ​​​രി 30-32 ല​​​ഭി​​​ക്കു​​​മ്പോ​​​ള്‍ ബി ​​​ഗ്രേ​​​ഡി​​​ന് പ​​​ര​​​മാ​​​വ​​​ധി 15 രൂ​​​പ വ​​​രെ​​​യേ ല​​​ഭി​​​ക്കൂ. സാ​​​ധാ​​​ര​​​ണ​​​നി​​​ല​​​യി​​​ലു​​​ള്ള ഉ​​​ത്പാ​​​ദ​​​ന​​​ച്ചെ​​​ല​​​വ് ചെ​​​ടി​​​യൊ​​​ന്നി​​​നു 40 രൂ​​​പ​​​യെ​​​ന്ന​​​ത് ഇ​​​ത്ത​​​രം സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ല്‍ വീ​​​ണ്ടും ഉ​​​യ​​​രും.

കാ​​​ലം തെ​​​റ്റി​​​യെ​​​ത്തു​​​ന്ന ത​​​ട​​​സ​​​ങ്ങ​​​ൾ

കൃ​​​ഷി​​​യു​​​ടെ തു​​​ട​​​ര്‍ച്ച​​​യ്ക്കും ആ​​​വ​​​ര്‍ത്ത​​​ന കൃ​​​ഷി​​​ക്കു​​​മു​​​ള്ള തൈ​​​ക്കാ​​​നി​​​ക​​​ളു​​​ടെ വ​​​ള​​​ര്‍ച്ചാ കാ​​​ല​​​യ​​​ള​​​വ് ദീ​​​ര്‍ഘി​​​ക്കു​​​ന്ന​​​താ​​​ണ് ക​​​ടു​​​ത്ത വേ​​​ന​​​ല്‍ അ​​​ടി​​​ച്ചേ​​​ല്‍പ്പി​​​ക്കു​​​ന്ന മ​​​റ്റൊ​​​രു വി​​​ന. മ​​​തി​​​യാ​​​യ അ​​​ള​​​വി​​​ല്‍ ജ​​​ലം ല​​​ഭി​​​ച്ചാ​​​ലും സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യ വ​​​ള​​​ര്‍ച്ച ത​​​ട​​​സ​​​പ്പെ​​​ടു​​​ക​​​യാ​​​ണ്.

താ​​​യ്‌​​​ച്ചെ​​​ടി​​​യി​​​ല്‍ത്ത​​​ന്നെ ചു​​​റ്റി​​​നി​​​ല്‍ക്കു​​​ന്ന ഇ​​​വ യ​​​ഥാ​​​സ​​​മ​​​യം ഒ​​​രു​​​മി​​​ച്ച് വ​​​ള​​​ര്‍ച്ച പാ​​​ക​​​മാ​​​യി​​​ല്ലെ​​​ങ്കി​​​ല്‍ ക​​​ര്‍ഷ​​​ക​​​ന് ഭീ​​​മ​​​മാ​​​യ ന​​​ഷ്‌​​​ടം നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രും. പാ​​​ട്ട​​​ത്തി​​​നെ​​​ടു​​​ത്ത ഭൂ​​​മി​​​യി​​​ല്‍ ക​​​രാ​​​ര്‍ കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞു​​​ള്ള വി​​​ള​​​വെ​​​ടു​​​പ്പും മ​​​റ്റും ത​​​ർ​​​ക്ക​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യാ​​​ക്കു​​​ന്നു​​​ണ്ട്.

പ​​​ല​​​സ​​​മ​​​യ​​​ങ്ങ​​​ളി​​​ല്‍ ഇ​​​വ പാ​​​ക​​​മാ​​​കു​​​ന്ന​​​ത് ഒ​​​രു​​​മി​​​ച്ചു കു​​​ല​​​യ്ക്കു​​​ന്ന​​​തി​​​നു​​​ള്ള ഹോ​​​ര്‍മോ​​​ണ്‍ പ്ര​​​യോ​​​ഗം ചെ​​​യ്യു​​​ന്ന​​​തി​​​നും ത​​​ട​​​സ​​​മാ​​​കു​​​ന്നു. പാ​​​ക​​​മാ​​​യ​​​വ തെ​​​ര​​​ഞ്ഞു​​​പി​​​ടി​​​ച്ച് മ​​​രു​​​ന്ന് ചെ​​​യ്യേ​​​ണ്ടി​​​വ​​​രു​​​ന്ന​​​ത് സ​​​മ​​​യ​​​ന​​​ഷ്‌​​​ട​​​വും അ​​​ധി​​​ക​​​ച്ചെ​​​ല​​​വു​​​മു​​​ണ്ടാ​​​ക്കു​​​ന്നു. തൈ ​​​അ​​​ട​​​ര്‍ത്തി​​​മാ​​​റ്റി​​​യു​​​ള്ള ആ​​​വ​​​ര്‍ത്ത​​​ന​​​ക്കൃ​​​ഷി യ​​​ഥാ​​​സ​​​മ​​​യ​​​ത്തു ന​​​ട​​​ന്നി​​​ല്ലെ​​​ങ്കി​​​ല്‍ ഇ​​​ത​​​ര പ​​​രി​​​പാ​​​ല​​​ന​​​ങ്ങ​​​ളും ത​​​ട​​​സ​​​പ്പെ​​​ടും.

അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി ചെ​​​ല​​​വു​​​യ​​​രു​​​ന്നു

വേ​​​ന​​​ലി​​​ല്‍ ജ​​​ല​​​ദൗ​​​ര്‍ല​​​ഭ്യ​​​മാ​​​ണ് ഏ​​​റ്റ​​​വും വ​​​ലി​​​യ പ്ര​​​ശ്‌​​​നം. ഇ​​​തു പ​​​രി​​​ഗ​​​ണി​​​ച്ച് മ​​​തി​​​യാ​​​യ ജ​​​ല​​​സേ​​​ച​​​ന സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കി മാ​​​ത്ര​​​മേ ക​​​ര്‍ഷ​​​ക​​​ര്‍ വേ​​​ന​​​ല്‍കൃ​​​ഷി​​​ക​​​ള്‍ ന​​​ട​​​ത്താ​​​റു​​​ള്ളൂ. ഒ​​​പ്പം, പാ​​​ക​​​മാ​​​കു​​​ന്ന പൈ​​​നാ​​​പ്പി​​​ളി​​​നു പൊ​​​ള്ള​​​ലേ​​​ല്‍ക്കാ​​​തെ പു​​​ത (മൂ​​​ടി) ഇ​​​ടു​​​ന്ന​​​തി​​​നു​​​ള്ള സം​​​വി​​​ധാ​​​ന​​​വു​​​മു​​​ള്ള ക​​​ര്‍ഷ​​​ക​​​ര്‍ മാ​​​ത്ര​​​മേ വേ​​​ന​​​ല്‍കൃ​​​ഷി​​​ക്ക് തു​​​നി​​​യാ​​​റു​​​ള്ളൂ.

അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി ക​​​ടു​​​ത്ത വേ​​​ന​​​ല്‍ വ​​​ന്ന​​​തോ​​​ടെ എ​​​ത്ര​​​മാ​​​ത്രം അ​​​ള​​​വ് ജ​​​ലം എ​​​ത്തി​​​ച്ചാ​​​ലും പ്ര​​​യോ​​​ജ​​​ന​​​മി​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണ് . ക​​​ടു​​​ത്ത വേ​​​ന​​​ലി​​​ല്‍ സാ​​​ധാ​​​ര​​​ണ ക​​​ട​​​ലാ​​​സ്, വൈ​​​ക്കോ​​​ല്‍, പു​​​ല്ല്, ഓ​​​ല തു​​​ട​​​ങ്ങി​​​യ​​​വ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള നാ​​​ട​​​ന്‍ പു​​​ത​​​യി​​​ട​​​ല്‍ മ​​​തി​​​യാ​​​കാ​​​തെ വ​​​രു​​​ന്നു. ഒ​​​രേ​​​ക്ക​​​റി​​​ന് ഗാ​​​ര്‍ഡ​​​ന്‍ നെ​​​റ്റ് സം​​​വി​​​ധാ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ചു പു​​​ത​​​യി​​​ടാ​​​ൻ ശ​​​രാ​​​ശ​​​രി 50,000 രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ല്‍ ചെ​​​ല​​​ വ് വ​​​രും. തോ​​​ടു​​​ക​​​ളി​​​ലെ​​​യും ജ​​​ലാ​​​ശ​​​യ​​​ങ്ങ​​​ളി​​​ലെ​​​യും ജ​​​ല​​​ദൗ​​​ര്‍ല​​​ഭ്യ​​​വും പൈ​​​നാ​​​പ്പി​​​ൾ കൃ​​​ഷി​​​യ്ക്കു വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണ്.

സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ല്‍ പ​​​ഴ​​​വ​​​ര്‍ഗ​​​ങ്ങ​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗം കൂ​​​ടേ​​​ണ്ട സ​​​മ​​​യ​​​മാ​​​ണു വേ​​​ന​​​ല്‍ക്കാ​​​ല​​​മെ​​​ങ്കി​​​ലും പൈ​​​നാ​​​പ്പി​​​ൾ വി​​​പ​​​ണി​​​യി​​​ൽ ഈ ​​​ഉ​​​ണ​​​ർ​​​വ് പ്ര​​​ക​​​ട​​​മ​​​ല്ല. വി​​​ല​​​ക്കു​​​റ​​​വി​​​നൊ​​​പ്പം വി​​​ള​​​വെ​​​ടു​​​പ്പി​​​ന് അ​​​ധി​​​ക കൂ​​​ലി​​​യും ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു തി​​​രി​​​ച്ച​​​ടി​​​യാ​​​ണ്. തോ​​​ട്ട​​​മു​​​ട​​​മ​​​ക​​​ള്‍ സ​​​ഹ​​​ക​​​രി​​​ച്ച് ഓ​​​രോ തോ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി സ്വ​​​ന്തം നി​​​ല​​​യി​​​ൽ വി​​​ള​​​വെ​​​ടു​​​പ്പ് ന​​​ട​​​ത്തു​​​ന്നു​​​മു​​​ണ്ട്.

Latest News

Corehub Up